Wednesday 20 June, 2007

കാറ്റുള്ളപ്പോള്‍ തൂറ്റണം: തുളസീഭായ്‌ മേരാഭായ്‌

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നൊരു ചൊല്ലുണ്ട്‌്‌. സംശയമില്ലല്ലോ!
ഇനി വായിക്കുക

കാറ്റില്‍ നിന്ന്‌ പണം കൊയ്‌ത്‌ കോടീശ്വരനായ തുളസീഭായിയുടെ കഥ മാതൃഭൂമി ധനകാര്യത്തില്‍(2007 ജൂണ്‍ 18 തിങ്കള്‍) വായിക്കാത്തവരായി ആരുണ്ട്‌്‌. അതുവായിക്കാത്ത എല്ലാവരുമുണ്ട്‌ എന്നറിയാം എന്നാലും ഒരു പഞ്ചിന്‌ ചോദിച്ചു എന്നേ ഉള്ളു...
ലോകരാജ്യങ്ങളെല്ലാം തുളീഭായീ എന്ന്‌ പ്രസ്‌തുത ഇഷ്ടനനെ വിളിച്ച്‌ കാറ്റുവലുതായി വീശാത്തിടത്തുപോലും കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിപ്പിച്ച്‌ വൈദ്യുതി ഉണ്ടാക്കി രസിക്കുകയാണെന്നാണ്‌ ധനകാര്യം നല്‌കുന്ന സൂചന.
സുസ്‌ലോണ്‍ കമ്പനിയുടെ ഉടമയായ തുളസീഭായിയുടെ ആസ്‌തി 24,000 കോടി ആണത്രേ. .എന്റത്രേം വരില്ലെങ്കിലും ഈ പഹയന്‍ സമീപ ഭാവിയില്‍ എന്നെ മറികടക്കുമോ എന്ന്‌ കോടീശ്വരന്മാര്‍ക്കിടയിലുണ്ടാകുന്ന ഒരു ചെറിയ കണ്ണുകടി തോന്നുന്നു.

തുളസീഭായിയെക്കുറിച്ച്‌ പെട്ടെന്നോര്‍ത്ത്‌ കണ്ണില്‍ നിന്ന്‌ വെള്ളം പൊടിയാന്‍കാരണം (അസൂയകൊണ്ടല്ലട്ടോ...) കെ പി ജയകുമാറിന്റെ ബ്ലോഗാണ്‌.

കേരളത്തിലെന്നല്ല ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തിയില്‍ കാറ്റുവീശുന്ന -മണിക്കൂറില്‍ 40 കിമീ മുതല്‍ 100കിമീ വരെ വേഗത്തില്‍ - രാമക്കല്‍മേട്ടിലേക്കാണ്‌ മസിലും ബെല്‍ബോട്ടം പാന്റുമില്ലാത്ത നമ്മുടെ ജയന്‍ ഒരു യാത്ര നടത്തിയത്‌.

രാമക്കല്‍മേട്ടില്‍ കുറെ കാറ്റായിയന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ തീരുന്ന വൈദ്യതി പ്രശ്‌നമേ കേരളനാട്ടിലുള്ളൂ..... പരിസ്ഥിതി മലിനീകരണോല്ല! വനോം നശിക്കില്ല!

അതുതന്നെയാണ്‌ പ്രശ്‌നം. ഇങ്ങനെ ചിലതൊക്കെ സംഭവിപ്പിക്കാതെ പിന്നെന്ത്‌ വൈദ്യുതിപദ്ധതി എന്നാണ്‌ കെ എസ്‌ ഇ ബിക്കാര്‍ ചിന്തിക്കുന്നതത്രേ.
ഡീസല്‍ കത്തിച്ച്‌ താപവൈദ്യുതി ഉണ്ടാക്കുന്നതിലാണ്‌ കെ എസ്‌ ഇ ബിക്ക്‌ പ്രധാന താല്‌പര്യം.
ഇത്രലിറ്ററ്‌ ഡീസല്‌ കത്തിപ്പോയി എന്ന്‌ വെറുതേ എഴുതിവിട്ടാല്‍ മതിയല്ലോ!
അണക്കെട്ടെിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല! ഇത്രടണ്‍ സിമന്റ്‌ ഇതാ ഇവിടെ താഴ്‌ത്തിവിട്ടു എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ ആരെക്കൊണ്ടാണ്‌ വെള്ളത്തില്‍ മുങ്ങിപ്പോയി അത്ര ടണ്‍ അവിടെ ഉണ്ടോ എന്ന്‌ നോക്കി വരാന്‍ സാധിക്കുക.
കാറ്റാടിയാകുമ്പോള്‍ ആകാശത്ത്‌േക്ക്‌ പൊന്തി നില്‌ക്കും. ഒന്നിന്‌ ഇത്ര ക ഇത്ര പൈസ ചെലവായി എന്ന്‌ നാട്ടുകാര്‍ക്കും ഇത്തരം കുണ്ടാമണ്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കും അറിയാം. പിന്നെന്തിന്‌ കാറ്റില്‍ നിന്ന്‌ വൈദ്യതി. എന്നാണ്‌ വൈ. വകുപ്പ്‌ (ഇംഗ്ലീഷില്‍ വായിക്കുക) ചിന്തിക്കുന്നതെങ്കില്‍ പിന്നെ ഒരുകാലത്തും .... അത്രക്കുംവേണ്ട്‌...രാമക്കല്‍ മേട്ടില്‍ ശക്തിയായകാറ്റ്‌ വെറുതേ വീശി വീശി കടാപ്പുറത്തുപോയി മരിക്കും!

കെ പി ജയകുമാര്‍ നടത്തിയ രാമക്കല്‍ മേട്‌ യാത്രയുടെ വിവരണം ഇവിടെ വായിക്കാം..
http://haritham.blogspot.com/

പ്രഥമനും മുന്‍ പ്രഥമനും ര്‌ണ്ടും വേണോ

രാഷ്ട്രപതീ.. നിന്നെ എന്തുഞാന്‍ വിളിക്കൂം ...എന്തുഞാന്‍ വിളിക്കൂം

കട്ടന്‍ചായക്കൊപ്പം ഡിസ്‌കഷനിടേണ്ട ഏറ്റവും വലിയ പ്രശ്‌നം ഇതാത്രേ.

രാഷ്ട്രപത്‌നീ എന്നുവിളിക്കാന്‍ വരെ ചെല മിടുക്കര്‌‌ ധൈര്യം കാണിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. ഒരു വിവരവുമില്ലാത്തോര്‍ക്കും ധൈര്യമുള്ളത്‌ നല്ലതല്ലേ (പണ്ടാറം ക്വസ്റ്റന്മാര്‍ക്ക്‌ അടിക്കാന്‍ പറ്റണില്ല ടൈപിസ്റ്റ്‌ എന്ന സോഫെ്‌റ്റ്‌ വെയറാണേ യൂസ്‌ ചെയ്യുന്നത്‌)
കലാം സാറിനെ വീണ്ടും രാഷ്ട്രപതിയാക്കാന്‍ തടിതീരെയില്ലാത്ത ഒരു അമ്മച്ചിയും ഒരു നായിഡുവും (ഡു പതിഞ്ഞതിന്‌ സോഫെൈവയറിന്‌ നന്ദി) കൂടി ഓടി നടക്കണത്‌ കണ്ടു. നല്ല കാര്യം അല്ലെങ്കില്‍ തന്നെ പണ്ടൊരു ചൊല്ലുണ്ട്‌. നായിഡുവിന്‌ ഇരിക്കാനൊട്ടുനേരോല്ല നായിഡു നടന്നിട്ടൊരു കാര്യോല്ല എന്ന്‌. ഒരാഴ്‌ച മുമ്പേ നടക്കേണ്ട നടത്തല്ലേ വൈകിയ വേളയില്‍ ഓട്ടമാക്കി മുന്നേറ്റുന്നത്‌.
കലാപ്രതിഭകളെ കണ്ടെത്തിക്കഴിഞ്ഞ ശേഷം ആ കുട്ടിക്ക്‌ കൊടുക്കായിരുന്നു നല്ലത്‌ എന്നുപറഞ്ഞാല്‍ പ്രതിഭാപട്ടം കൈയില്‍ കിട്ടിയ കുട്ടി കരയില്ലേ. അതുമോശല്ലേ(ഇവിടെ ക്വ മാര്‍ക്ക്‌ ചേര്‍ത്ത്‌ വായിക്കുക)
ബഹു. പ്രസിഡന്റ്‌ കലാംസാറ്‌ തന്നയായിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നു എന്നാണ്‌ എന്റെ ഭയങ്കരമായ അഭിപ്രായം. ഒരു മുന്‍ രാഷ്ട്രപതിയെ പരിപാലിക്കാനുള്ള ചെലവും ചില്ലറയല്ലല്ലോ! ..... മ്മടെ ദരിദ്രരാജ്യത്തിന്‌ എല്ലാ അഞ്ചുവര്‍ഷത്തിലും ഒരു മുന്‍രാഷ്ട്രപതിവീതം ഉണ്ടാകുന്നതിലും നല്ലത്‌ ഉള്ള ആള്‍ തന്നെ കുറച്ചുകാലം കൂടി പ്രഥമനായി ഇരിക്കയല്ലേ എന്നുതോന്നുന്നു.