Wednesday 20 June, 2007

പ്രഥമനും മുന്‍ പ്രഥമനും ര്‌ണ്ടും വേണോ

രാഷ്ട്രപതീ.. നിന്നെ എന്തുഞാന്‍ വിളിക്കൂം ...എന്തുഞാന്‍ വിളിക്കൂം

കട്ടന്‍ചായക്കൊപ്പം ഡിസ്‌കഷനിടേണ്ട ഏറ്റവും വലിയ പ്രശ്‌നം ഇതാത്രേ.

രാഷ്ട്രപത്‌നീ എന്നുവിളിക്കാന്‍ വരെ ചെല മിടുക്കര്‌‌ ധൈര്യം കാണിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. ഒരു വിവരവുമില്ലാത്തോര്‍ക്കും ധൈര്യമുള്ളത്‌ നല്ലതല്ലേ (പണ്ടാറം ക്വസ്റ്റന്മാര്‍ക്ക്‌ അടിക്കാന്‍ പറ്റണില്ല ടൈപിസ്റ്റ്‌ എന്ന സോഫെ്‌റ്റ്‌ വെയറാണേ യൂസ്‌ ചെയ്യുന്നത്‌)
കലാം സാറിനെ വീണ്ടും രാഷ്ട്രപതിയാക്കാന്‍ തടിതീരെയില്ലാത്ത ഒരു അമ്മച്ചിയും ഒരു നായിഡുവും (ഡു പതിഞ്ഞതിന്‌ സോഫെൈവയറിന്‌ നന്ദി) കൂടി ഓടി നടക്കണത്‌ കണ്ടു. നല്ല കാര്യം അല്ലെങ്കില്‍ തന്നെ പണ്ടൊരു ചൊല്ലുണ്ട്‌. നായിഡുവിന്‌ ഇരിക്കാനൊട്ടുനേരോല്ല നായിഡു നടന്നിട്ടൊരു കാര്യോല്ല എന്ന്‌. ഒരാഴ്‌ച മുമ്പേ നടക്കേണ്ട നടത്തല്ലേ വൈകിയ വേളയില്‍ ഓട്ടമാക്കി മുന്നേറ്റുന്നത്‌.
കലാപ്രതിഭകളെ കണ്ടെത്തിക്കഴിഞ്ഞ ശേഷം ആ കുട്ടിക്ക്‌ കൊടുക്കായിരുന്നു നല്ലത്‌ എന്നുപറഞ്ഞാല്‍ പ്രതിഭാപട്ടം കൈയില്‍ കിട്ടിയ കുട്ടി കരയില്ലേ. അതുമോശല്ലേ(ഇവിടെ ക്വ മാര്‍ക്ക്‌ ചേര്‍ത്ത്‌ വായിക്കുക)
ബഹു. പ്രസിഡന്റ്‌ കലാംസാറ്‌ തന്നയായിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നു എന്നാണ്‌ എന്റെ ഭയങ്കരമായ അഭിപ്രായം. ഒരു മുന്‍ രാഷ്ട്രപതിയെ പരിപാലിക്കാനുള്ള ചെലവും ചില്ലറയല്ലല്ലോ! ..... മ്മടെ ദരിദ്രരാജ്യത്തിന്‌ എല്ലാ അഞ്ചുവര്‍ഷത്തിലും ഒരു മുന്‍രാഷ്ട്രപതിവീതം ഉണ്ടാകുന്നതിലും നല്ലത്‌ ഉള്ള ആള്‍ തന്നെ കുറച്ചുകാലം കൂടി പ്രഥമനായി ഇരിക്കയല്ലേ എന്നുതോന്നുന്നു.

2 comments:

k. r. r a n j i t h said...

നീ പഴേ പ്രസാദ്‌ തന്നെ!! സംശല്ല്യ.
പിശുക്ക്‌ അസാരം കുറഞ്ഞിട്ടില്ല. എടാ ഇന്ത്യ ഷൈന്‍ ചെയ്‌തതും രൂപയുടെ മൂല്യം കൂടിയതും (കയറ്റുമതി ഇടിഞ്ഞതും) ഓഹരി കുതിച്ചുകുതിച്ചു ഒടുവില്‍ വേഗപ്പൂട്ടിട്ട്‌ നിര്‍ത്തിയതുമൊന്നും നീയറിഞ്ഞ മട്ടില്ലല്ലോ.
ഇന്ത്യ പണ്ടത്തെ ഇന്ത്യയൊന്നുമല്ല. കാശിന്‌ കാശ്‌, ഉടുപ്പിന്‌ ഉടുപ്പ്‌, പുത്തകത്തിന്‌ പുത്തകം...
പിന്നെ നീ പറഞ്ഞതിലും കാര്യമില്ലാതില്ല കേട്ടോ.. കലാമാണെങ്കില്‍ ഒരാള്‍ടെ ചെല്ലും ചെലവും നോക്ക്യാ മതീല്ലോ. കുട്ട്യോളും പേരക്കൂട്ട്യോളും ഒന്നൂല്ല്യാലോ. മുടി വെട്ടിക്കാന്‍ പോലും കാശ്‌ വേണ്ട.
എന്നാലും പ്രതിഭ വരട്ടേേേന്നേ... മുഗള്‍ ഗാര്‍ഡന്‍സ്‌ നോക്കി നടത്താന്‍ ചേടത്തിയും ഒരു കൈ നോക്കട്ടെ.

p ram said...

അതു നന്നായി. അംബാനിമാരുടെ ഇന്ത്യക്കിതെല്ലാം താങ്ങാം. ബട്ട്‌ ഷാജി കൈലാസ്‌ രണ്‍ജിപണിക്കര്‍ ടീമിന്റൈ ഇന്ത്യയെ അറിയണം. അതാണ്‌ കാര്യം!

കവിത ചൊല്ലുന്നതും ഇമെയിലിന്‌ മറുപടി അയക്കുന്നതും പോരാഞ്ഞ്‌ ചെടിക്ക്‌ വെള്ളമൊഴിക്കല്‍. സ്വപ്‌നം കാണാന്‍ ഉപദേശംകൊടുക്കല്‍ തുടങ്ങിയവയെല്ലാം രാജ്യത്തെ കുട്ടികള്‍ ബഹു ഇഷ്ടപ്പെട്ടിരുന്നു എന്നതില്‍ തര്‍ക്കമില്ലല്ലോ... അവരെങ്കിലും സന്തോഷിക്കട്ടേന്ന്‌ വെച്ചാണ്‌ കലാമിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌്‌. വേറെ ഈ ആലങ്കാരിക പദവികൊണ്ട്‌ എന്തെങ്കിലും കാര്യമായ കാര്യമൊന്നുമില്ലല്ലോ!

ഇനിയിപ്പോ.. പറഞ്ഞിട്ടുകാര്യമില്ല. കുതിരകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്തും ബ്ലാക്ക്‌ ക്യാറ്റ്‌ മാമാങ്കവും എല്ലാം കണ്ട്‌ കുട്ടികള്‍ പേടിച്ചോടാഞ്ഞാല്‍ മ്‌തി.

മറൈന്‍ ഡ്രൈവിലെ ആ കൊന്നമരം ഇനി ആര്‌ നോക്കി നടത്തും. അതവിടെ ഉണ്ടോ ആവോ (ജില്ലാ കലക്ടറോട്‌ വിളിച്ച്‌ ചോദിക്കണം)