Wednesday 20 June, 2007

കാറ്റുള്ളപ്പോള്‍ തൂറ്റണം: തുളസീഭായ്‌ മേരാഭായ്‌

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നൊരു ചൊല്ലുണ്ട്‌്‌. സംശയമില്ലല്ലോ!
ഇനി വായിക്കുക

കാറ്റില്‍ നിന്ന്‌ പണം കൊയ്‌ത്‌ കോടീശ്വരനായ തുളസീഭായിയുടെ കഥ മാതൃഭൂമി ധനകാര്യത്തില്‍(2007 ജൂണ്‍ 18 തിങ്കള്‍) വായിക്കാത്തവരായി ആരുണ്ട്‌്‌. അതുവായിക്കാത്ത എല്ലാവരുമുണ്ട്‌ എന്നറിയാം എന്നാലും ഒരു പഞ്ചിന്‌ ചോദിച്ചു എന്നേ ഉള്ളു...
ലോകരാജ്യങ്ങളെല്ലാം തുളീഭായീ എന്ന്‌ പ്രസ്‌തുത ഇഷ്ടനനെ വിളിച്ച്‌ കാറ്റുവലുതായി വീശാത്തിടത്തുപോലും കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിപ്പിച്ച്‌ വൈദ്യുതി ഉണ്ടാക്കി രസിക്കുകയാണെന്നാണ്‌ ധനകാര്യം നല്‌കുന്ന സൂചന.
സുസ്‌ലോണ്‍ കമ്പനിയുടെ ഉടമയായ തുളസീഭായിയുടെ ആസ്‌തി 24,000 കോടി ആണത്രേ. .എന്റത്രേം വരില്ലെങ്കിലും ഈ പഹയന്‍ സമീപ ഭാവിയില്‍ എന്നെ മറികടക്കുമോ എന്ന്‌ കോടീശ്വരന്മാര്‍ക്കിടയിലുണ്ടാകുന്ന ഒരു ചെറിയ കണ്ണുകടി തോന്നുന്നു.

തുളസീഭായിയെക്കുറിച്ച്‌ പെട്ടെന്നോര്‍ത്ത്‌ കണ്ണില്‍ നിന്ന്‌ വെള്ളം പൊടിയാന്‍കാരണം (അസൂയകൊണ്ടല്ലട്ടോ...) കെ പി ജയകുമാറിന്റെ ബ്ലോഗാണ്‌.

കേരളത്തിലെന്നല്ല ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തിയില്‍ കാറ്റുവീശുന്ന -മണിക്കൂറില്‍ 40 കിമീ മുതല്‍ 100കിമീ വരെ വേഗത്തില്‍ - രാമക്കല്‍മേട്ടിലേക്കാണ്‌ മസിലും ബെല്‍ബോട്ടം പാന്റുമില്ലാത്ത നമ്മുടെ ജയന്‍ ഒരു യാത്ര നടത്തിയത്‌.

രാമക്കല്‍മേട്ടില്‍ കുറെ കാറ്റായിയന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ തീരുന്ന വൈദ്യതി പ്രശ്‌നമേ കേരളനാട്ടിലുള്ളൂ..... പരിസ്ഥിതി മലിനീകരണോല്ല! വനോം നശിക്കില്ല!

അതുതന്നെയാണ്‌ പ്രശ്‌നം. ഇങ്ങനെ ചിലതൊക്കെ സംഭവിപ്പിക്കാതെ പിന്നെന്ത്‌ വൈദ്യുതിപദ്ധതി എന്നാണ്‌ കെ എസ്‌ ഇ ബിക്കാര്‍ ചിന്തിക്കുന്നതത്രേ.
ഡീസല്‍ കത്തിച്ച്‌ താപവൈദ്യുതി ഉണ്ടാക്കുന്നതിലാണ്‌ കെ എസ്‌ ഇ ബിക്ക്‌ പ്രധാന താല്‌പര്യം.
ഇത്രലിറ്ററ്‌ ഡീസല്‌ കത്തിപ്പോയി എന്ന്‌ വെറുതേ എഴുതിവിട്ടാല്‍ മതിയല്ലോ!
അണക്കെട്ടെിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല! ഇത്രടണ്‍ സിമന്റ്‌ ഇതാ ഇവിടെ താഴ്‌ത്തിവിട്ടു എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ ആരെക്കൊണ്ടാണ്‌ വെള്ളത്തില്‍ മുങ്ങിപ്പോയി അത്ര ടണ്‍ അവിടെ ഉണ്ടോ എന്ന്‌ നോക്കി വരാന്‍ സാധിക്കുക.
കാറ്റാടിയാകുമ്പോള്‍ ആകാശത്ത്‌േക്ക്‌ പൊന്തി നില്‌ക്കും. ഒന്നിന്‌ ഇത്ര ക ഇത്ര പൈസ ചെലവായി എന്ന്‌ നാട്ടുകാര്‍ക്കും ഇത്തരം കുണ്ടാമണ്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കും അറിയാം. പിന്നെന്തിന്‌ കാറ്റില്‍ നിന്ന്‌ വൈദ്യതി. എന്നാണ്‌ വൈ. വകുപ്പ്‌ (ഇംഗ്ലീഷില്‍ വായിക്കുക) ചിന്തിക്കുന്നതെങ്കില്‍ പിന്നെ ഒരുകാലത്തും .... അത്രക്കുംവേണ്ട്‌...രാമക്കല്‍ മേട്ടില്‍ ശക്തിയായകാറ്റ്‌ വെറുതേ വീശി വീശി കടാപ്പുറത്തുപോയി മരിക്കും!

കെ പി ജയകുമാര്‍ നടത്തിയ രാമക്കല്‍ മേട്‌ യാത്രയുടെ വിവരണം ഇവിടെ വായിക്കാം..
http://haritham.blogspot.com/

6 comments:

TonY Kuttan said...

ആദ്യ സ്മയ്‌ലി എന്‍റ്റെ വക.... :)

Anonymous said...

ആക്രിക്കടയിലെ മൂലക്കിരിക്കുന്ന ആ പഴയ മഴക്കാല ചിത്രം ആര് തന്നതാ? ആരായാലും ആരാനായാലും ഒരു ‘ഹായ്’ പറഞ്ഞേക്കു :)

രഞ്ചിത്ത് & കോ വഴി എത്തിപ്പെട്ടത്.

k p jayakumar said...

ആക്രിക്കട എനിക്കിഷ്ടായി. നിന്റെ നിലക്കും വിലക്കും ചേര്‍ന്ന പേരു തന്നെ കിട്ടിയല്ലോ. എന്തായാലും ഒരെണ്ണം കിടക്കട്ടെ.
ആ തുളസീ ഭായിക്ക്‌ ഒരു കത്തെഴുതി, നമുക്കാ രാമക്കല്‍ മേട്ടിലെ കാറ്റങ്ങ്‌ വിറ്റാലോ. ഈ ജൂണ്‍, ജൂലായ്‌ മാസത്തില്‍ നല്ല കാറ്റാ വിലയും കൂടുതലു കിട്ടും.

കുടുംബംകലക്കി said...

കേരളത്തില്‍ ഏറ്റവും ആവേശത്തോടെ പണിയെടുക്കുന്ന തൊഴിലാളികള്‍, കെ.എസ്.ഇ.ബി.യിലെ എഞ്ജിനീയറിങ് വിഭാഗവും അലസര്‍ വനംവകുപ്പ് ജീവനക്കാരുമാണ്. കാരണം, പുതിയ പ്രോജക്ട് പ്രമോഷനുകളും പോസ്റ്റുകളും കനത്ത സാമ്പത്തിക ലാഭവും കെ.എസ്.ഇ.ബി.ക്ക് കൊണ്ടുവരുമ്പോള്‍, സ്വന്തം ധര്‍മ്മം ചെയ്യാതിരുന്നാലാണ് വനംവകുപ്പ് ജീവനക്കാര്‍ക്കിവ ലഭിക്കുന്നത്. സ്വാഭാവികമായും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മുതല്‍മുടക്കും കുറവായ ഇത്തരം പദ്ധതികളോട് അവര്‍ക്ക് പുച്ഛം തോന്നും.

p ram said...

ആ പടം ഞാനെടുത്തതുതന്നെ! വിശ്വാസം വര്‌ണല്യ അല്ലേ തൂളസീഭായ്‌.. ഫ്‌ളിക്കറീന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തത്‌ ഞാന്‍ തന്നെ. സത്യം.
ഒരു ഡി അയ്‌മ്പതിന്റെ ഓണറാണെങ്കിലും പടമെടുപ്പ്‌ ഇപ്പോഴും വലിയ പിടിയില്ല.
നന്ദി കമന്റിനും കമന്റിലൂടെ കേറിപ്പോയിക്കിട്ടിയ നല്ല ബ്ലോഗിനും ചിത്രങ്ങള്‍ക്കും ....

B.S BIMInith.. said...

രാമാ.... രാമക്കല്‍ മേട്ടില്‍ കാറ്റീന്നു കരണ്ടുണ്ടാക്കുന്നതു കാട്ടിയാല്‍ മാത്രം പോരല്ലോ...അതിന്റേ പേരില്‍ മുറിച്ചു വില്‍ക്കാന്‍ മരങ്ങള്‍ വേണ്ടേ..... അതുകൊണ്ടല്ലേ പാത്രക്കടവിലും ഒക്കെ ഒന്നു ചുരണ്ടി നോക്കിയത്‌ നമ്മുടെ വാലന്‍ മന്ത്രി.... പണ്ട്‌ വീയെസ്സിനൊപ്പം പാത്രക്കടവിനെതിരെ സിന്ദാബാദ്‌ വിളിച്ചു നടന്ന കാലത്ത്‌ കാറ്റില്‍ നിന്നു തിരയില്‍ നിന്നും എന്തിന്‌ കശുവണ്ടിത്തോടില്‍ നിന്നും വാലേട്ടന്‍ കൂര്‍ക്കം വലിക്കുന്നതില്‍ നിന്നു പോലും വൈദ്യുതി ഉണ്ടാക്കാമെന്ന്‌ പറഞ്ഞു നടന്നയാളാണ്‌... കണ്ടില്ലേ ശങ്കരന്‍ വീണ്ടും തെങ്ങിന്‍മേല്‍ കേറിയത്‌... രാമക്കല്‍ മേടിന്റെ അവകാശം ആര്‍ക്കാണെന്ന്‌ തീരുമാനമായോ എന്തോ?... രണ്ടു ക്വിന്റല്‍ കാറ്റിന്‌ മൂന്നു രൂപ കമ്മീഷന്‍ പാര്‍ട്ടിയാപ്പീസിലേക്ക്‌ കൊടുക്കാമെന്നു പറഞ്ഞാ ചിലപ്പോ യന്ത്രം വന്നേക്കും അവിടെ .. ഒന്നു ട്രൈ ചെയ്‌താലോ....ബിനോയ്‌ വിശ്വം കാട്‌ പുഴ ബഫര്‍സോണ്‍ എന്നൊന്നും പറഞ്ഞ്‌ വര്വേം ഇല്ല ന്താ....