Sunday 24 June, 2007

ആന്‍ ഹെല്‍മറ്റ്‌ കാന്‍ ചേഞ്ച്‌ യുവര്‍ ഷേപ്പ്‌- നാട്ടുകാരുടെ സ്വന്തം തല സര്‍ക്കാറിന്‍രെ കാശ്‌... മുദ്രാവാക്യം മാത്രം മുടക്കരുത്‌!




മുന്‍കുറിപ്പ്‌ : ഹെല്‍മറ്റ്‌ എന്ന്‌ പേരുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത്‌ കിള്ളിയിലെ ഒരു കൂട്ടം ആള്‍ക്കാരെയാണ്‌.
ഹെല്‍മറ്റ്‌ ധരിക്കാതെ രണ്ട്‌ കൊച്ചന്മാര്‍ ആ വഴി പോലീസ്‌ ചെക്കിംഗ്‌ വെട്ടിച്ച്‌ ബൈക്കോടിച്ചുപോയി എന്നതിനാല്‍ ഏറ്റവും അനുഭവിച്ചത്‌ അവരാണല്ലോ.
പാവം പോലീസുകാര്‍ അവരെന്തുചെയ്‌തു. ഏതോ അദൃശ്യശക്തികള്‍ പൊലീസ്‌ വേഷത്തില്‍ പോലീസ്‌ വാഹനവും സംഘടിപ്പി്‌ച്ച്‌ ആ വഴി പോയി ആക്രമണം അഴിച്ചുവിട്ടതല്ലേ.
അതില്‍ അന്നത്തെ എസ്‌ പി, ഡി വൈ എസ്‌ പി അടക്കമുള്ളവരുടെ ഡ്യൂപ്പുകളും ഉണ്ടായിരുന്നവത്രേ! കണ്ടാല്‍ ശരിക്കും പോലീസിലുള്ള ഏമ്‌നമ്‌ാരുടെ അതേ ഛായ തോന്നിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുവന്നു. പോലീസുകാര്‍ മാത്രം പറയുന്ന തെറിയും മര്‍ദ്ദനമുറകളും ആ ഗുണ്ടാ സംഘം കാണാപ്പാഠം പഠിച്ച്‌ ഉപയോഗിക്കുകയും ചെയ്‌തുവത്രേ! എന്തൊരു കഷ്ടം.
പോരാത്തതിന്‌ വീട്ടില്‍ നിന്ന്‌ പൊക്കിയെടുത്ത ആണുങ്ങളെയെല്ലാം സ്ഥലത്തെ യഥാര്‍ത്ഥ പോലീസ്‌റ്റ്‌ഷനില്, യഥാര്‍ത്ഥ പോലീസുകാരില്ലാത്ത നേരം നോക്കി ലോക്കപ്പില്‍ വെക്കുക എന്ന ദുഷ്‌കൃത്യം കൂടി അവര്‍ ചെയ്‌തുകളഞ്ഞു.
എന്തായാലും സര്‍ക്കാറും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും വളരെ വേഗംസത്യം കണ്ടെത്തി.. അന്ന്‌ ഡ്യൂട്ടിയുലുണ്ടായിരുന്ന എല്ലാ യഥാര്‍ത്ഥ പോലീസുകാരംങ്ങളെയും കുറ്റവിമുക്തരുമാക്കി.... മഹാഭാഗ്യം..
അപ്പോ അന്നേദിവസം കിള്ളിയില്‍ എല്ലാ വീടുകളിലും കേറി ടി വി അടക്കമുള്ള വീട്ടുസാധനങ്ങള്‍ അടിച്ചുനശിപ്പിക്കുകയും സ്‌ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദ്ദിക്കുകയും ചെയ്‌ത ഗുണ്ടാ സംഘം അവര്‍ സത്യത്തില്‍ യാര്‌! അവര്‍ പോലീസുകാരല്ല എന്നുറപ്പിച്ചുപറയാന്‍ അന്വേഷണക്കമീഷന്‌ കഴിഞ്ഞത്‌ മറ്റൊന്നുകൊണ്ടല്ല ഒരുഗ്രന്‍ തെളിവുകിട്ടിയതുകൊണ്ടായിരുന്നു. അതുകൊണ്ട്‌ നമുക്കും അത്‌ അംഗീകരിച്ചേ മതിയാകൂ,,,ആ തെളിവ്‌ ഇതാണ്‌. പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തുഎന്ന്‌ പറയപ്പെടുന്ന ഹംസക്കോയയെ (പേരുയഥാര്‍ത്ഥമല്ല) വിട്ടയച്ചപ്പോള്‍ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ കിടന്ന പേഴ്‌സില്‍ രൂപ 200 അവശേഷിച്ചിരുന്നു!

വീണ്ടും ചില ഹെല്‍മറ്റ്‌ കാര്യങ്ങള്‍!

അങ്ങനെ സ്‌പെയര്‍പാട്‌സ്‌ കടകളിലെ ഇരുട്ടുപിടിച്ച സ്റ്റോര്‍ റൂമുകളില്‍ നിന്ന്‌ ഹെല്‍മറ്റ്‌ വീണ്ടു നാട്ടുകാരുടെ തലയില്‍.
ഹെല്‍മറ്റ്‌ വിഷയത്തില്‍ കോടതി സര്‍ക്കാറിന്റെ തലക്കിട്ടൊരടികൊടുക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായപ്പോഴാണ്‌ ഗവണ്‍മെന്റ്‌ ന്‌ ഐഡിയ വന്നത്‌. തലക്ക്‌ കിട്ടുന്നതിനുമുമ്പ്‌ ഹെല്‍മറ്റ്‌ ധരിക്കുന്നതല്ലേ ബുദ്ധി. അങ്ങനെ നിയമം നടപ്പായി. ഹെല്‍മറ്റ്‌ ജനത്തിന്റെ തലയിലുമായി.


ഹെല്‍മറ്റ്‌ എന്നാല്‍ ചിലര്‍ക്ക്‌ . മുടികൊഴിച്ചിലുണ്ടാക്കുന്നത്രയും ചൂട്‌ ജനിപ്പിക്കുന്ന, പുറത്തുനിന്ന്‌ ഒരു ശബ്ദവും കേള്‍പ്പിക്കാതെ മനുഷ്യനെ പൊട്ടനാക്കുന്ന,തലയ്‌ക്ക്‌ കനം നല്‌കി കഴുത്തിന്റെ ആരോഗ്യം വടിയാക്കുന്ന ഉഗ്രരൂപിയായ ദുഷ്ടമൂര്‍ത്തി. മറ്റുചിലര്‍ക്കോ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കര്‍ ജയമാലയെ കാണുംമുമ്പ്‌ ജപിച്ചുതന്നിരുന്ന ഉറുക്കിനെപ്പോലെ എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുകൊള്ളുന്ന ശക്തി.

ഹെല്‍മറ്റ്‌ വിരോധികളുടെ ഏറ്റവും വലിയ വജ്രായുധം, എന്റെ തല എന്റെ സ്വന്തം തല. അത്‌ ഹെല്‍മറ്റിട്ട്‌ പ്രൊട്ടക്ട്‌ ചെയ്യണമെന്ന്‌ പറയാന്‍ നിങ്ങള്‍ക്കെന്തവകാശം സര്‍്‌ക്കാറേ ....കോടതിയേ... എന്ന ഞെളുപ്പന്‍ മുദ്രാവാക്യമാണ്‌.
സംഗതി കൊള്ളാം. ഓരോരുത്തരുടെയും തല നോക്കിനടത്തേണ്ട കാര്യം സര്‍ക്കാറിനുണ്ടോ. നാട്ടുകാരുടെ സ്വന്തം തല രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിന്‌ ഇല്ലേ ഇല്ല എന്ന ഹെല്‍മറ്റ്‌ വിരോധികളുടെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ ഞാന്‍ റെഡി
എങ്കിലും ചിന്ത ഒരു ആക്‌സിഡന്റ്‌ സീനിലേക്ക്‌ (ഇമാജിനേഷന്‍ ആണേ) പോയി.
കഥ നടക്കുന്നത്‌ അങ്ങ്‌ ദൂരെയാണ്‌.

പാട്ടുപാടുന്ന റേഡിയോയും അതുവെച്ചിരിക്കുന്ന ചായക്കടയും ഒഴിച്ചാല്‍ വിജനമായ റോഡ്‌.
റോഡിന്റെ രണ്ട്‌ അറ്റങ്ങളിലും പെട്ടെന്നതാ രണ്ട്‌ ബൈക്കുകള്‍ പ്രത്യക്ഷപ്പെടുന്നു. ചായക്കടയുടെ മുന്നില്‍ വെച്ചുതന്നെ
നക്ഷത്രങ്ങള്‍ ചിതറി നാലുപേര്‍ നാലുവഴിക്ക്‌ പറക്കുന്ന കാഴ്‌ചയാണ്‌ അടുത്തത്‌.
ദൈവം സഹായിച്ച്‌ ആര്‍ക്കും ഹെല്‍മറ്റ്‌ ഇല്ല. എല്ലാവരും തലയും ശരീരവും തകര്‍ന്ന്‌ റോഡില്‍കിടന്ന്‌ പെടക്കുന്നു. ചായക്കടയിലിരുന്നവരും മറ്റുമായി അടുത്ത്‌ അരമണിക്കൂറിനുള്ളില്‍ പത്തിരുപത്‌ പേര്‍ രംഗത്തെത്തി. കൂട്ടായതീരുമാനപ്രകാരം നാലിനെയും മെഡിക്കല്‍കോളെജിലേക്ക്‌ മാറ്റുന്നു.

ഏത്‌ മെഡിക്കല്‍ കോളെജ്‌ എന്ന്‌ ചോദ്യം വേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ്‌ തന്നെ. സര്‍ക്കാര്‍ ശംബളം വാങ്ങുന്ന ഒരു ഡോക്ടര്‍ രണ്ടു ഹൗസ്‌ സര്‍ജന്മാര്‍, മൂന്ന്‌ നഴ്‌സുമാര്‍ എന്നിവരുടെ ഊഴമാണ്‌ അടുത്തത്‌. പരിശോധന, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ വാങ്ങിയ മരുന്നുവെക്കല്‍ രക്തം കയറ്റല്‍, എന്നിവ കഴിഞ്ഞ്‌ കൂട്ടത്തില്‍ ഗുരുതരനെ വെന്റിലേറ്ററിലേക്ക്‌ മാറ്റുന്നു. മറ്റൊരുത്തെന്റെ തലയിലെ ചതവ്‌ ശരിയാക്കാന്‍ ഒരു മേജര്‍ ശസ്‌ത്ര്‌ക്രിയയും വേണ്ടിവന്നു എന്നും വിചാരിക്കുക. ചികിത്സ ഒന്നോ രണ്ടോ ആഴ്‌ച മുന്നേറുന്നു നാലും ഹോസ്‌പിറ്റല്‍ വിട്ട്‌ വീട്ടിലേക്ക്‌ പോകുമ്പോഴേക്കും വരുന്ന ചെലവിന്റെ ഏകദേശ കണക്ക്‌ ഇങ്ങനെ
സ്വകാര്യ ആശുപത്രി ബില്ലിന്റെ പൊലെ എഴുതിയത്‌
വെന്റിലേറ്റര്‍ ചാര്‍ജ്‌ നാല്‌ ദിവസം - രൂപാ 25,900
സര്‍ജറികള്‍ എല്ലാം കൂടെ - 40,000
മരുന്ന്‌ പ്ലാസ്റ്റര്‍ മറ്റുവകകള്‍- 10,000
എക്‌സറേ സ്‌കാനിഗ്‌ ഇത്യാദികള്‍ - 4000
റൂം വാടക - 6000
രക്തം - പരിശോധനകള്‍ - 1000
ആകെ ഏകദേശം ഒരു ലക്ഷത്തിടുത്ത്‌ ചെലവുവരുന്ന അഭ്യാസത്തിന്‌ സര്‍ക്ക്‌ാര്‍ വക മെഡിക്കല്‍ കോളെജിലായതുകൊണ്ട്‌ചെലവ്‌ പത്തോ പതിനഞ്ചായിരത്തിലോ ഒതുങ്ങി എന്നുവെക്കുക.

സര്‍ക്കാറിന്‌ നാട്ടുകാര്‍ ഹെല്‍മറ്റ്‌ ധരിക്കുന്നതുകൊണ്ട്‌ എന്തുലാഭം എന്ന്‌ പിടികിട്ടിത്തുടങ്ങിക്കാണുമെന്ന്‌ കരുതുന്നു.
നിയമം ലംഘിച്ച്‌ ഹെല്‍മറ്റ്‌ ധരിക്കാതെ പെടപ്പിക്കുന്നതുകൊണ്ട്‌ ഓരോ ദിവസവും മെഡിക്കല്‍ കോളെജിലെത്തുന്ന അതീവഗുരുതരാവസ്ഥയിലുള്ള (ഇരുചക്രവാഹനാപടകങ്ങള്‍ അധികവും സ്‌ൃഷ്ടിക്കുന്നത്‌ ഹെഡ്‌ ഇന്‍ച്വറി ആണെന്നാണ്‌ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്‌) രോഗികളുടെ ചിക്‌ിസക്കായി മാത്രം ലക്ഷങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഫണ്ടില്‍ നിന്ന്‌ പൊടിഞ്ഞുകൊണ്ടിരിക്കുന്നു.
പനിബാധിച്ചും മറ്റ്‌ പകര്‍ച്ചവ്യാധികള്‍ പിടിച്ചും പ്രസവസംബന്ധമായും, മറ്റ്‌ അപകടങ്ങളില്‍പെട്ടുമൊക്കെ ആശുപത്രിയിലെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ ചികിത്സിക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒഴിവുകിട്ടാത്ത വിധത്തില്‍ ഇരുചക്ര റോഡപകടരോഗികളുടെ എണ്ണം പെരുകുകയാണത്രേ!

എങ്കിലും സ്വന്തം തല രക്ഷിക്കേണ്ട്‌ ബാധ്യത സര്‍ക്കാറിനുണ്ടോ 'കള്ള സര്‍ക്കാറേ, കോടതിയേ.....' എന്നു മുദ്രാവാക്യം വിളിക്കുന്ന ഹെല്‍മറ്റ്‌ വിരോധികളുടെ ഇച്ഛാശക്തിയെ നാം മാനിച്ചേ മതിയാകൂ...

ആയതുകൊണ്ട്‌ സര്‍ക്കാര്‍ ഇങ്ങനെ ചിന്തിക്കുക
ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുകഹെല്‍മറ്റ്‌ ധരിക്കാനോ ധരിക്കാതിരിക്കാനോ ഉള്ള അവകാശം വ്യക്തികള്‍ നല്‌കുക (അതായയ്‌ പിഴയും വാണിഗും വേണ്ട)

അപകങ്ങളില്‍ പെട്ട്‌ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ ഹെല്‍മറ്റ്‌ ധരിക്കാതെ അപടകത്തില്‍ ചാടിയവരാണെങ്കില്‍ മുഴുവന്‍ ചികിത്സക്കും ബില്ല്‌ എഴുതി പണം വസൂലാക്കുക.
ഇന്‍ഷൂറന്‍സ്‌ ക്ലെയിം സമര്‍പ്പിക്കുന്ന്‌തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അതായത്‌ ഹെല്‍മറ്റ്‌ ധരിച്ച്‌ അപടകത്തില്‍പെടുന്ന ആള്‍ക്ക്‌ ഹെല്‍റ്റ്‌ ധരിക്കാതെ സ്വന്തം തല -സ്വന്തം സ്വാതന്ത്യം വാദികള്‍ക്ക്‌ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്‍ഷുറന്‍സ്‌ ക്ലെയിം ലഭിക്കാനുളള ഏര്‍പ്പാടുകള്‍ ചെയ്യുക!

ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല! കാരണം സ്വാഭാവികമായും ഇത്തരമൊരു നീക്കത്തിനെതിരെ എതിര്‍പ്പുണ്ടാവുക ഹെല്‍മറ്റ്‌ വിരോധികളില്‍ നിന്ന്‌ാണല്ലോ!സ്വന്തം തലയില്‍ സര്‍ക്കാറിനെന്തുകാര്യം എന്ന്‌ ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ചിന്തിച്ച്‌ മുദ്രാവാക്യം വിളിക്കുന്നവര്‍ സര്‍ക്കാര്‍ ചെലവില്‍ സ്വന്തം തലക്ക്‌ ചികിത്സിക്കാനും ഇഷ്ടപ്പെടാത്തവരായിരിക്കുമല്ലോ!

Wednesday 20 June, 2007

കാറ്റുള്ളപ്പോള്‍ തൂറ്റണം: തുളസീഭായ്‌ മേരാഭായ്‌

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നൊരു ചൊല്ലുണ്ട്‌്‌. സംശയമില്ലല്ലോ!
ഇനി വായിക്കുക

കാറ്റില്‍ നിന്ന്‌ പണം കൊയ്‌ത്‌ കോടീശ്വരനായ തുളസീഭായിയുടെ കഥ മാതൃഭൂമി ധനകാര്യത്തില്‍(2007 ജൂണ്‍ 18 തിങ്കള്‍) വായിക്കാത്തവരായി ആരുണ്ട്‌്‌. അതുവായിക്കാത്ത എല്ലാവരുമുണ്ട്‌ എന്നറിയാം എന്നാലും ഒരു പഞ്ചിന്‌ ചോദിച്ചു എന്നേ ഉള്ളു...
ലോകരാജ്യങ്ങളെല്ലാം തുളീഭായീ എന്ന്‌ പ്രസ്‌തുത ഇഷ്ടനനെ വിളിച്ച്‌ കാറ്റുവലുതായി വീശാത്തിടത്തുപോലും കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിപ്പിച്ച്‌ വൈദ്യുതി ഉണ്ടാക്കി രസിക്കുകയാണെന്നാണ്‌ ധനകാര്യം നല്‌കുന്ന സൂചന.
സുസ്‌ലോണ്‍ കമ്പനിയുടെ ഉടമയായ തുളസീഭായിയുടെ ആസ്‌തി 24,000 കോടി ആണത്രേ. .എന്റത്രേം വരില്ലെങ്കിലും ഈ പഹയന്‍ സമീപ ഭാവിയില്‍ എന്നെ മറികടക്കുമോ എന്ന്‌ കോടീശ്വരന്മാര്‍ക്കിടയിലുണ്ടാകുന്ന ഒരു ചെറിയ കണ്ണുകടി തോന്നുന്നു.

തുളസീഭായിയെക്കുറിച്ച്‌ പെട്ടെന്നോര്‍ത്ത്‌ കണ്ണില്‍ നിന്ന്‌ വെള്ളം പൊടിയാന്‍കാരണം (അസൂയകൊണ്ടല്ലട്ടോ...) കെ പി ജയകുമാറിന്റെ ബ്ലോഗാണ്‌.

കേരളത്തിലെന്നല്ല ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തിയില്‍ കാറ്റുവീശുന്ന -മണിക്കൂറില്‍ 40 കിമീ മുതല്‍ 100കിമീ വരെ വേഗത്തില്‍ - രാമക്കല്‍മേട്ടിലേക്കാണ്‌ മസിലും ബെല്‍ബോട്ടം പാന്റുമില്ലാത്ത നമ്മുടെ ജയന്‍ ഒരു യാത്ര നടത്തിയത്‌.

രാമക്കല്‍മേട്ടില്‍ കുറെ കാറ്റായിയന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ തീരുന്ന വൈദ്യതി പ്രശ്‌നമേ കേരളനാട്ടിലുള്ളൂ..... പരിസ്ഥിതി മലിനീകരണോല്ല! വനോം നശിക്കില്ല!

അതുതന്നെയാണ്‌ പ്രശ്‌നം. ഇങ്ങനെ ചിലതൊക്കെ സംഭവിപ്പിക്കാതെ പിന്നെന്ത്‌ വൈദ്യുതിപദ്ധതി എന്നാണ്‌ കെ എസ്‌ ഇ ബിക്കാര്‍ ചിന്തിക്കുന്നതത്രേ.
ഡീസല്‍ കത്തിച്ച്‌ താപവൈദ്യുതി ഉണ്ടാക്കുന്നതിലാണ്‌ കെ എസ്‌ ഇ ബിക്ക്‌ പ്രധാന താല്‌പര്യം.
ഇത്രലിറ്ററ്‌ ഡീസല്‌ കത്തിപ്പോയി എന്ന്‌ വെറുതേ എഴുതിവിട്ടാല്‍ മതിയല്ലോ!
അണക്കെട്ടെിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല! ഇത്രടണ്‍ സിമന്റ്‌ ഇതാ ഇവിടെ താഴ്‌ത്തിവിട്ടു എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ ആരെക്കൊണ്ടാണ്‌ വെള്ളത്തില്‍ മുങ്ങിപ്പോയി അത്ര ടണ്‍ അവിടെ ഉണ്ടോ എന്ന്‌ നോക്കി വരാന്‍ സാധിക്കുക.
കാറ്റാടിയാകുമ്പോള്‍ ആകാശത്ത്‌േക്ക്‌ പൊന്തി നില്‌ക്കും. ഒന്നിന്‌ ഇത്ര ക ഇത്ര പൈസ ചെലവായി എന്ന്‌ നാട്ടുകാര്‍ക്കും ഇത്തരം കുണ്ടാമണ്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കും അറിയാം. പിന്നെന്തിന്‌ കാറ്റില്‍ നിന്ന്‌ വൈദ്യതി. എന്നാണ്‌ വൈ. വകുപ്പ്‌ (ഇംഗ്ലീഷില്‍ വായിക്കുക) ചിന്തിക്കുന്നതെങ്കില്‍ പിന്നെ ഒരുകാലത്തും .... അത്രക്കുംവേണ്ട്‌...രാമക്കല്‍ മേട്ടില്‍ ശക്തിയായകാറ്റ്‌ വെറുതേ വീശി വീശി കടാപ്പുറത്തുപോയി മരിക്കും!

കെ പി ജയകുമാര്‍ നടത്തിയ രാമക്കല്‍ മേട്‌ യാത്രയുടെ വിവരണം ഇവിടെ വായിക്കാം..
http://haritham.blogspot.com/

പ്രഥമനും മുന്‍ പ്രഥമനും ര്‌ണ്ടും വേണോ

രാഷ്ട്രപതീ.. നിന്നെ എന്തുഞാന്‍ വിളിക്കൂം ...എന്തുഞാന്‍ വിളിക്കൂം

കട്ടന്‍ചായക്കൊപ്പം ഡിസ്‌കഷനിടേണ്ട ഏറ്റവും വലിയ പ്രശ്‌നം ഇതാത്രേ.

രാഷ്ട്രപത്‌നീ എന്നുവിളിക്കാന്‍ വരെ ചെല മിടുക്കര്‌‌ ധൈര്യം കാണിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. ഒരു വിവരവുമില്ലാത്തോര്‍ക്കും ധൈര്യമുള്ളത്‌ നല്ലതല്ലേ (പണ്ടാറം ക്വസ്റ്റന്മാര്‍ക്ക്‌ അടിക്കാന്‍ പറ്റണില്ല ടൈപിസ്റ്റ്‌ എന്ന സോഫെ്‌റ്റ്‌ വെയറാണേ യൂസ്‌ ചെയ്യുന്നത്‌)
കലാം സാറിനെ വീണ്ടും രാഷ്ട്രപതിയാക്കാന്‍ തടിതീരെയില്ലാത്ത ഒരു അമ്മച്ചിയും ഒരു നായിഡുവും (ഡു പതിഞ്ഞതിന്‌ സോഫെൈവയറിന്‌ നന്ദി) കൂടി ഓടി നടക്കണത്‌ കണ്ടു. നല്ല കാര്യം അല്ലെങ്കില്‍ തന്നെ പണ്ടൊരു ചൊല്ലുണ്ട്‌. നായിഡുവിന്‌ ഇരിക്കാനൊട്ടുനേരോല്ല നായിഡു നടന്നിട്ടൊരു കാര്യോല്ല എന്ന്‌. ഒരാഴ്‌ച മുമ്പേ നടക്കേണ്ട നടത്തല്ലേ വൈകിയ വേളയില്‍ ഓട്ടമാക്കി മുന്നേറ്റുന്നത്‌.
കലാപ്രതിഭകളെ കണ്ടെത്തിക്കഴിഞ്ഞ ശേഷം ആ കുട്ടിക്ക്‌ കൊടുക്കായിരുന്നു നല്ലത്‌ എന്നുപറഞ്ഞാല്‍ പ്രതിഭാപട്ടം കൈയില്‍ കിട്ടിയ കുട്ടി കരയില്ലേ. അതുമോശല്ലേ(ഇവിടെ ക്വ മാര്‍ക്ക്‌ ചേര്‍ത്ത്‌ വായിക്കുക)
ബഹു. പ്രസിഡന്റ്‌ കലാംസാറ്‌ തന്നയായിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നു എന്നാണ്‌ എന്റെ ഭയങ്കരമായ അഭിപ്രായം. ഒരു മുന്‍ രാഷ്ട്രപതിയെ പരിപാലിക്കാനുള്ള ചെലവും ചില്ലറയല്ലല്ലോ! ..... മ്മടെ ദരിദ്രരാജ്യത്തിന്‌ എല്ലാ അഞ്ചുവര്‍ഷത്തിലും ഒരു മുന്‍രാഷ്ട്രപതിവീതം ഉണ്ടാകുന്നതിലും നല്ലത്‌ ഉള്ള ആള്‍ തന്നെ കുറച്ചുകാലം കൂടി പ്രഥമനായി ഇരിക്കയല്ലേ എന്നുതോന്നുന്നു.